രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീകണ്ഠൻ
രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകളുടെ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ, വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം തുടങ്ങിയ ആരോപണങ്ങളാണ് വി.കെ ശ്രീകണ്ഠൻ ഉന്നയിച്ചിരുന്നത്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. പരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകളുടെ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ, വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം തുടങ്ങിയ ആരോപണങ്ങളാണ് വി.കെ ശ്രീകണ്ഠൻ ഉന്നയിച്ചിരുന്നത്.
കൂടാതെ, രാഹുലിന് നേരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും ശ്രീകണ്ഠൻ പറഞ്ഞിരുന്നു. ഇതുവരെ ഒരു പരാതിയും വന്നിട്ടില്ലെന്നും ആരോപണം വന്നയുടൻ അടിന്തരമായി നടപടി സ്വീകരിച്ചുവെന്നും പുകമറ മാത്രമാണ് നിലവിലുള്ളതെന്നും ശ്രീകണ്ഠൻ പറഞ്ഞിരുന്നു.