തൃശൂരിൽ വോട്ടിന് കിറ്റ്; ബിജെപിക്കെതിരെ കേസെടുത്ത് പൊലീസ്

നേരത്തെ 70 പേര്‍ക്കും ഇന്നലെ 26 പേര്‍ക്കും കിറ്റ് വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍

Update: 2026-04-05 05:04 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍:തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതിൽ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. 26 കിറ്റുകളാണ് വിതരണം ചെയ്തതായി ഇന്നലെ കണ്ടെത്തിയത്. 

ഇന്നലെ വൈകുന്നേരമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതറിഞ്ഞ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും  പ്രതിഷേധിക്കുകയും ചെയ്തു.പ്രദേശവാസിയായ രാധാകൃഷ്ണനാണ് കിറ്റിന് ഓര്‍ഡര്‍ ചെയ്തതെന്നാണ് വിവരം. നേരത്തെയും 900 രൂപവിലവരുന്ന 70ലധികം കിറ്റുകള്‍ വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. 

Advertising
Advertising

വോട്ടിന് വേണ്ടി  ബിജെപി മദ്യവും കിറ്റും നൽകുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ.പല്ലൻ മീഡിയവണിനോട് പറഞ്ഞു.കിറ്റുകൾ ബിജെപി നൽകിയതല്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും പ്രതികരിച്ചു.

വിഡിയോ സ്റ്റോറി കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News