Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്.
സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ചികിത്സ തുടരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ തീരുമാനം.