'കേരളത്തിലെ സൗഹാർദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിക്കുന്നത്'; സജി ചെറിയാനെതിരെ വി.ടി ബൽറാം

സൗദി അറേബ്യയിൽ ബാങ്കുവിളി പുറത്തുകേൾക്കില്ലെന്ന സജി ചെറിയാന്റെ പരാമർശം വലിയ ചർച്ചയായിരുന്നു.

Update: 2023-08-07 06:05 GMT

കോഴിക്കോട്: സൗദിയിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. കേരളത്തിലെ സൗഹാർദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിലിരിക്കുന്ന സി.പി.എം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സാംസ്ക്കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദ പ്രതിവാദങ്ങൾ. സമൂഹത്തിൽ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പുവരുത്തിയാൽ അദ്ദേഹം തന്നെ പിന്നീട് അത് പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്.

Advertising
Advertising

Read Alsoസൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല; അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും: മന്ത്രി സജി ചെറിയാൻ

ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ് കേരളത്തിലെ സൗഹാർദ്ദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സിപിഎം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്ഷൻ വർഷത്തിൽ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News