വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അതിക്രമം; ജീവനക്കാരെ അസഭ്യം പറഞ്ഞു

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Update: 2023-05-17 11:17 GMT
Editor : ലിസി. പി | By : Web Desk

വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അതിക്രമം. ഒ.പിയിലെത്തിയ ഇയാൾ ബഹളമുണ്ടാക്കുകയും ജീവനക്കാർക്കെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഒരുമണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയില്‍ നിന്നും സുരക്ഷാ ജീവനക്കാര്‍ പുറത്താക്കിയത്.

തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ വീണ്ടും ആശുപത്രിയിലെത്തി. വേലായുധന്‍ ( 57) എന്നാണ് പേരെന്നും ലക്കിടിക്കടുത്ത കൊക്കന്‍മൂല എന്ന സ്ഥലത്താണ് വീടെന്നും ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News