വഖഫ് ബോർഡ് നിയമനം: മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കണം - മെക്ക

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ വിവിധ കമ്മറ്റികൾ എന്നിവയിലേക്ക് നടക്കുന്ന നിയമനങ്ങളിൽ നിർബ്ബന്ധമായും സംവരണ തത്വങ്ങൾ പാലിച്ച് നടപ്പിലാക്കുവാൻ സത്വര നിയമ നിർമ്മാണവും തുടർ നടപടികളുമുണ്ടാവണം.

Update: 2022-03-14 03:25 GMT
Advertising

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടു കൊണ്ടു കഴിഞ്ഞ നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന്‌ മുസ്‌ലിം സംഘടനകൾക്കും നേതാക്കൾക്കും മുഖ്യമന്ത്രി നൽകിയ വാക്കു പാലിക്കുവാൻ നടപ്പ് ബജറ്റ് സമ്മേളന കാലയളവിൽ തന്നെ പിൻവലിക്കൽ ബിൽ അവതരിപ്പിച്ച് പ്രാവർത്തികമാക്കണമെന്ന് എറണാകുളത്ത് ചേർന്ന മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സർക്കാർ ഖജനാവിൽ നിന്നും ശമ്പളവും ഗ്രാന്റും മറ്റാനുകൂല്യങ്ങളും നൽകുന്ന മുഴുവൻ നിയമനങ്ങൾക്കും പിന്നാക്ക- പട്ടിക വിഭാഗ സംവരണം ബാധകമാക്കണമെന്നും മെക്ക സർക്കാരിനോടാവശ്യപ്പെട്ടു.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ , വിവിധ കമ്മറ്റികൾ എന്നിവയിലേക്ക് നടക്കുന്ന നിയമനങ്ങളിൽ നിർബ്ബന്ധമായും സംവരണ തത്വങ്ങൾ പാലിച്ച് നടപ്പിലാക്കുവാൻ സത്വര നിയമ നിർമ്മാണവും തുടർ നടപടികളുമുണ്ടാവണം. ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന എയ്ഡഡ് മേഖലയിലെ അദ്ധ്യാപക-അനദ്ധ്യാപകരടക്കം രണ്ടു ലക്ഷത്തിലധികം വരുന്ന സ്ഥിരം നിയമനങ്ങളിലും കാൽ ലക്ഷത്തിലധികം വരുന്ന താത്ക്കാലിക നിയമനങ്ങളിലും നിലവിൽ യാതൊരു വിധ സംവരണവും പാലിക്കുന്നില്ല. അവസരങ്ങളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും പിന്നാക്ക-പട്ടികവിഭാഗങ്ങളെ അകറ്റി നിർത്തുന്ന നിലവിലെ സാമൂഹ്യ അനീതിക്ക് അറുതിവരുത്തുവാൻ സർക്കാർ തയ്യാറാവണം.

സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന നിയമനങ്ങൾ അംഗീകരിക്കുകയോ ശമ്പളവും മറ്റാനുകൂല്യങ്ങളും സർക്കാർ ഖജനാവിൽ നിന്നും നൽകുകയില്ലന്നും കർശനമായ നയ നിലപാട് സർക്കാർ പ്രാവർത്തികമാക്കണമെന്നും മെക്ക സംസ്ഥാന എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News