വഖഫ് ബോർഡ് നിയമനം: ഉത്തരവ് പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരും-മുസ്‌ലിം ലീഗ്

ഇന്ന് രാവിലെയാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ വിശാലമായ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.

Update: 2021-12-07 06:32 GMT
Advertising

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയിൽ തന്നെ ഇത് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒമ്പതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും. വഖഫ് ബോർഡ് നിയമനത്തിനെതിരെ ലീഗ് മാത്രമല്ല പ്രതിഷേധം നടത്തുന്നത്, എല്ലാ മുസ്‌ലിം സംഘടനകൾക്കും ഇതിൽ എതിർപ്പുണ്ടെന്നും സ്വാദിഖലി തങ്ങൾ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ വിശാലമായ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. അതേസമയം ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. വഖഫ് ബോർഡിന്റെ നിർദേശപ്രകാരമാണ് നിയമനം പിഎസ്‌സിക്ക് വിട്ടതെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News