വിളിച്ചത് വ്യാജനാണോ? സംശയം തീര്‍ത്തിട്ട് ബാക്കി നോക്കാം; ഇതാ സംവിധാനം

ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നൽകും

Update: 2025-02-20 09:10 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ദിനംപ്രതിയല്ല, നിമിഷം തോറും സൈബര്‍ തട്ടിപ്പുകൾ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്‍റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

Advertising
Advertising

ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ നിങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിൽ നൽകാനാകും.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News