കടന്നൽ കുത്തേറ്റ് കോട്ടയത്ത് 2 പേർ മരിച്ചു

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടു പേരും മരിച്ചത്

Update: 2024-11-06 09:51 GMT

കോട്ടയം: കോട്ടയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന 78 കാരിയും മരിച്ചു. കാവനാൽ തങ്കമ്മ (78) ആണ് മരിച്ചത്. തങ്കമ്മയുടെ മാതാവ് 110 വയസ്സുകാരി  കുഞ്ഞിപ്പെണ്ണ് രാവിലെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടു പേരും മരിച്ചത്. കടന്നൽകുത്തേറ്റ മറ്റ് രണ്ട്പേർ കൂടി ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇവർക്ക് നേരെ കടന്നൽക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News