വയനാട് പുനർനിർമാണം; വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ

വയനാടിന്റെ പുനർനിർമാണത്തിന് 1000 കോടിയെങ്കിലും ചെലവ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2024-08-05 13:38 GMT

തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. 10 ദിവസത്തെ ശമ്പളം നൽകാമോ എന്ന് സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സർവീസ് സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നിർബന്ധിത പിരിവ് ഉണ്ടാകില്ല.

2018ലെ പ്രളയത്തിന് ശേഷമായിരുന്നു സംസ്ഥാന സർക്കാർ ആദ്യമായി സാലറി ചലഞ്ച് ഏർപ്പെടുത്തിയത്. വയനാടിന്റെ പുനർനിർമാണത്തിന് 1000 കോടിയെങ്കിലും ചെലവ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൽപര്യമുള്ളവർക്ക് മാത്രമായി സാലറി ചലഞ്ച് പരിമിതപ്പെടുത്തണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News