വയനാട് ടൗൺഷിപ്പ്; ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രിംകോടതിയിൽ
ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹരജി
Update: 2025-04-18 09:06 GMT
ന്യൂഡല്‍ഹി: മുണ്ടക്കൈ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് തയടണമെന്നാവശ്യവുമായി എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രിംകോടതിയിൽ.എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് വാദം.
നഷ്ടപരിഹാര തുക കൃത്യമായല്ല നൽകിയതെന്നാണ് എൽസ്റ്റൺ വിശദീകരിക്കുന്നത്.നിലവിൽ ടൗൺഷിപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടയിലാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുതിയ നീക്കം.
വീഡിയോ റിപ്പോര്‍ട്ട് കാണാം