ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാൻ നടക്കുകയല്ല ഞങ്ങൾ; എം.വി ഗോവിന്ദൻ

ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന വീഡിയോ വ്യാജമാണെങ്കിൽ തനിക്കെതിരെ കേസ് എടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

Update: 2025-06-15 12:50 GMT

എം.വി ഗോവിന്ദൻ  

നിലമ്പൂർ: ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാൻ നടക്കുകയല്ല തങ്ങളെന്ന് എം.വി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന വീഡിയോ വ്യാജമാണെങ്കിൽ തനിക്കെതിരെ കേസ് എടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഇത്രയും വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ജമാഅത്തുമായി ഇതുവരെ ഒരു സഹകരണവുമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് വിഢിത്തം പറയുന്നു. പ്രതിപക്ഷ നേതാവിന്റെ ഏഴ് ചോദ്യങ്ങൾക്ക് ആറ് മറുപടി പറയാൻ. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരട്ടേയെന്നും ഗോവിന്ദൻ പ്രതികരിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News