കൃഷ്ണ രാജ് ബിജെപിക്കാരനാണെന്ന് അറിയില്ലായിരുന്നു; വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ്
ബോർഡിനു മുന്നിലേക്ക് കൃഷ്ണ രാജിന്റെ പേര് നിർദേശമായി വന്നപ്പോൾ അംഗീകരിക്കുകയായിരുന്നു എന്നും കൃഷ്ണ രാജിന്റെ പേര് മുന്നോട്ട് വെച്ചത് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് അടക്കമുള്ളവരാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മലപ്പുറം: മലപ്പുറം വഴിക്കടവ് പഞ്ചായത്ത് കോൺസിലായി അഡ്വക്കേറ്റ് കൃഷ്ണ രാജിനെ നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി. ആർ കൃഷ്ണരാജ് ബിജെപിക്കാരൻ ആണെന്ന് അറിയില്ലായിരുന്നു എന്ന് തങ്കമ്മ പറഞ്ഞു. ബോർഡിനു മുന്നിലേക്ക് കൃഷ്ണ രാജിന്റെ പേര് നിർദേശമായി വന്നപ്പോൾ അംഗീകരിക്കുകയായിരുന്നു എന്നും കൃഷ്ണ രാജിന്റെ പേര് മുന്നോട്ട് വെച്ചത് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് അടക്കമുള്ളവരാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
നേരത്തെയുള്ള അഭിഭാഷകൻ കേസ് കൃത്യമായി നടത്തിയിരുന്നില്ല. അങ്ങനെയാണ് അഭിഭാഷകനെ മാറ്റിയത്. കൃഷ്ണ രാജിന്റെ നിയമനത്തിൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് രാഷ്ട്രീയമായി ഇടപെട്ടുവെന്ന സംശയമുണ്ടെന്നും തങ്കമ്മ പ്രതികരിച്ചു. കൃഷ്ണ രാജിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലായപ്പോഴാണ് മാറ്റാൻ തീരുമാനിച്ചതെന്നും പ്രസിഡന്റ് തങ്കമ്മ നെടുമ്പടി വിശദീകരിച്ചു.
സിപിഎം അംഗം ഷെറോണ റോയിയുടെ ഭർത്താവാണ് സന്തോഷ്.
watch video: