മെട്രോ വേഗത്തിൽ സേവ് ദ ഡേറ്റുകൾ വൈറലാക്കാം; വരുമാന മാർഗത്തിന് പുതിയ വഴിതേടി കൊച്ചി മെട്രോ

സിനിമ- പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു

Update: 2022-05-18 06:34 GMT

എറണാകുളം: വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതിയുമായി കൊച്ചി മെട്രോ. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നേരത്തെ അനുമതിയുണ്ടെങ്കിലും പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്കും അനുമതി നല്‍കിക്കൊണ്ടാണ് പുതിയ അറിയിപ്പ്.  

സിനിമ- പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നിശ്ചലമായ ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ അയ്യായിരം രൂപയാണ് നല്‍കേണ്ടത്. പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയാണ് കോച്ച് ബുക്ക് ചെയ്യുന്നത്. മൂന്ന് കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടത്.

Advertising
Advertising

ഇനി, ഓടുന്ന ട്രെയിനാണെങ്കില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 8000 രൂപ നല്‍കണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപ നല്‍കണം. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്. എന്നാല്‍, വിവാഹ ഫോട്ടോഷീട്ടുകള്‍ക്ക് നിരക്ക് കുിറവാകുമെന്നാണ് വിവരം.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News