വ്യാജ ആരോപണങ്ങളെ പിന്തുണക്കുന്ന സമീപനമാണ് സര്‍ക്കാറും സി.പി.എമ്മും സ്വീകരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് സി.പി.എം പിന്തുണ നല്‍കുകയാണ്. ബിഷപ്പിന് പിന്തുണ നല്‍കുകയും ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കുന്നവരെ കുറ്റക്കാരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

Update: 2021-09-20 09:27 GMT

വിദ്വേഷ പ്രചാരണം നടത്തുന്നതിനെക്കാള്‍ അത് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഗൗരവമുള്ള കാര്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വ്യാജ ആരോപണങ്ങളെ പിന്തുണക്കുന്ന സമീപനമാണ് സര്‍ക്കാറും സി.പി.എമ്മും സ്വീകരിക്കുന്നത്. ആശങ്കയോടെയാണ് ഈ സമീപനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് സി.പി.എം പിന്തുണ നല്‍കുകയാണ്. ബിഷപ്പിന് പിന്തുണ നല്‍കുകയും ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കുന്നവരെ കുറ്റക്കാരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

സംഘപരിവാര്‍ അജണ്ടയെ സി.പി.എം പിന്തുണക്കുകയാണ്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണം. വിദ്വേഷപ്രചാരണം ആരു നടത്തിയാലും നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News