'തരൂർ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തത്'?; മുരളീധരൻ തന്നെ പഠിപ്പിക്കേണ്ടെന്ന് നാട്ടകം സുരേഷ്

'പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ'

Update: 2022-12-04 06:02 GMT

കോട്ടയം: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നല്കുന്നവർ മറുപടി പറയണമെന്ന് അദ്ദേഹം പ്രതികരിച്ചു.

'അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു.  എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ല. ആയിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് പൊലീസിന്റെ തല്ലുംകൊണ്ട് നിൽക്കുന്ന സമയത്താണ് പിണറായിക്ക് പിന്തുണ നൽകാൻ പോയത്, അനുകൂലിക്കുന്നവർ അതിന് മറുപടി പറയണം'

Advertising
Advertising

കെ മുരളീധരൻ തന്നെ അച്ചടക്കം പഠിപ്പിക്കേണ്ടെന്നും മുരളീധരന്റെ പ്രതികരണം മാധ്യമങ്ങളോടല്ലെ എന്നും നാട്ടകം സുരേഷ് മീഡിയവണിനോട് പറഞ്ഞു.

'ഡിസിസി പ്രസിഡന്റിന് ഒരു പരാതി ഉണ്ടെങ്കിൽ അത് മാധ്യമങ്ങളോടല്ല പറയേണ്ടത് പാർട്ടിയിലാണെന്ന് പറഞ്ഞ മുരളീധരൻ ഇപ്പോൾ പറഞ്ഞത് മാധ്യമങ്ങളോടല്ലേ? കെപിസിസിയോടോ, പ്രതിപക്ഷ നേതാവിനോടോ അല്ലല്ലോ.. മുരളീധരൻ എന്നെ ഇതൊന്നും പഠിപ്പിക്കണ്ട'- അദ്ദേഹം പ്രതികരിച്ചു.

അതേസമയം  വിവാദങ്ങൾക്കിടെ ശശി തരൂർ പത്തനംതിട്ട ജില്ലയിലും പര്യടനം നടത്തുകയാണ്. രാവിലെ പന്തളം കൊട്ടാരത്തിൽ തരൂർ സന്ദർശനം നടത്തി. സ്വതന്ത്ര സംഘടനയായ ബോധിഗ്രാമിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ഔദ്യോഗിക പാർട്ടി പരിപാടിയല്ലെങ്കിലും തരൂരിന്റെ സന്ദർശനം കോൺഗ്രസ് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News