'കോളേജിന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് അടിച്ചു, എന്നെ വലിച്ചിഴച്ചു': കെ.എസ്.യു നേതാവ് സഫ്‌ന യാക്കൂബ്

ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്

Update: 2022-03-16 07:08 GMT

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ-കെ.എസ്.യു സംഘർഷത്തിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി സഫ്നയെ നിലത്തിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോളേജ് യൂണിയൻ പരിപാടിക്കിടയിൽ പുറത്തേക്ക് പോയ സമയത്ത് എസ് എഫ്‌ഐക്കാർ വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് കെ.എസ്.യു നേതാവ് സഫ്‌ന യാക്കൂബ് പറയുന്നത്.

'കോളേജിന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് അടിച്ചു, എന്നെ വലിച്ചിഴച്ചു. ഇവർക്കുമേൽ പരാതി എഴുതിക്കൊണ്ടു പോയി എന്നല്ലാതെ ഒരു തരത്തിലുള്ള നടപടിയും പൊലീസ് ഇതുവരെ എടുത്തിട്ടില്ല' എന്ന് സഫ്‌ന ആരോപിച്ചു.

Advertising
Advertising

കൂടെയുള്ള ആഷിഖ്, മിഥുൻ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. കൂടാതെ കെ.എസ്.യു പ്രവർത്തകനായ ദേവ നാരായണന്റെ വീട്ടിൽ കയറി ആക്രമിക്കുകയും തേപ്പുപെട്ടി ഉപയോഗിച്ച് തലക്ക് പരിക്കേൽപിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന മറ്റു സാധനങ്ങളും നശിപ്പിച്ചെന്നും ഇവർ ആരോപിച്ചു.

എസ്.എഫ്.ഐ പ്രവർത്തകർ ചെയ്ത പ്രവർത്തിക്ക് തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഇനിയൊരു വിദ്യാർഥിക്കും ഇതുപോലൊരവസ്ഥ ഉണ്ടാവരുതെന്നും സഫ്‌ന കൂട്ടിച്ചെർത്തു. എന്നാൽ സംഘർഷത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. ഇലക്ഷന് ജയിച്ചതിന്റെ വൈരാഗ്യമോ അല്ലെങ്കിൽ പ്രവർത്തകരോടുള്ള വൈരാഗ്യമോ ആവാം അക്രമണത്തിന് കാരണമെന്ന് കെ.എസ്.യു നേതാക്കൾ ആരോപിക്കുന്നു.

ഇതിനു മുൻപും ഇത്തരം സഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പരാതി നൽകിയിട്ടും അവർക്കു നേരെ യാതൊരു വിധ നടപടികളും തന്നെ സ്വീകരിച്ചിട്ടില്ലെന്നും ബാർ കൗൺസിൽ പോലും അവർക്കനുകൂലമായാണ് ഇതു വരെ നിലകൊണ്ടതെന്നും ഇവർ ആരോപിച്ചു.

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News