സിദ്ദീഖ് എവിടെ? മൂന്നാം ദിവസവും കാണാമറയത്ത്

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്

Update: 2024-09-27 01:18 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടൻ സിദ്ദിഖ് കാണാമറയത്ത്. കൊച്ചിയിൽ അടക്കം തിരച്ചിൽ നടത്തിയെങ്കിലും പോലീസിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്. അതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

താരസംഘടനയായ അമ്മയും ഡബ്ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വർഷം കഴിഞ്ഞപ്പോൾ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയർത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിർന്ന അംഗമാണ് താൻ . നിരവധി പുരസ്കാരങ്ങളും അംഗീകാരവും ലഭിച്ച തന്‍റെ പേരിൽ മറ്റു ക്രിമിനൽ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാൽ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് ഒഴിവാക്കുന്നതാണ് കീഴ്വഴക്കം . സ്ത്രീ പീഡനക്കേസിൽ കോടതി പരിസരത്ത് നിന്ന് പോലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ള കേരള പൊലീസ്, മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്നത് വരെ സിദ്ദീഖിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News