ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറുമോ?; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇന്ന്

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം നൽകുന്നതും അജണ്ടയിൽ

Update: 2024-07-10 01:17 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റുന്നത് ഇന്ന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ചർച്ചചെയ്യും. 9 പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവന്നത്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നൽകുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. രാവിലെ 11ന് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലാണ് യോഗം ചേരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News