സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; വണ്ടിയോടിച്ച ഭർത്താവിന്റെ പേരിൽ കേസുകൊടുത്ത് ഭാര്യ

എറണാകുളം കിഴക്കമ്പലത്ത് വെച്ചാണ് അപകടം നടന്നത്

Update: 2026-07-15 06:57 GMT

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു. കോടതിയിലെത്തി നൽകിയ പരാതിയിൽ ഭർത്താവിന്റെ പേരിൽ പൊലീസ് കേസെടുത്തു. സ്കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഭർത്താവ് യുസുഫിനെതിരെ വെങ്ങോല അറയ്ക്കപ്പടി സ്വദേശി സൈനബ ക്രിമിനൽ കേസ് കൊടുത്തത്.

കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 9.30ഓടെ ഭർത്താവ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള ഹമ്പിൽ കയറിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടമെന്നും മുഖത്ത് ഗുരുതര പരിക്കേറ്റെന്നും സൈനബയുടെ പരാതിയിൽ പറയുന്നു. കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പൊലീസിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News