തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണം; സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുത്തു

നിസാരമായി പരിക്കേറ്റ സുധി , രാജീവ് എന്നിവർ ചികിത്സ തേടി

Update: 2025-02-18 01:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പേങ്കല്ലയിൽ കാട്ടാന ആക്രമണം . സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സ്കൂട്ടർ ആന തകർത്തു . നിസാരമായി പരിക്കേറ്റ സുധി , രാജീവ് എന്നിവർ ചികിത്സ തേടി.

രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് ആന ആക്രമിച്ചത്. ശാസ്താംനട ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ഒറ്റയാൻ നിലയുറപ്പിച്ചിരുന്നത്. സ്കൂട്ടർ കണ്ട ഉടൻ ആന പാഞ്ഞടുത്തു. വാഹനം നിലത്തിട്ട് ഓടുന്നതിനിടെ രാജീവിനും സുധിക്കും പരിക്കേറ്റു . പരിക്കേറ്റ ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൻ്റെ ഒരു ഭാഗം ആന തകർത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 8 കിലോമീറ്റർ അപുറത്തെ വനത്തിലാണ് ബാബുവിനെ ആന ചവിട്ടികൊന്നത്. പാലോട് പൊലീസും കളത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News