അക്രമികൾക്ക് രാഷ്ട്രീയാഭയം നൽകുന്നത് അക്രമം വർധിപ്പിക്കുന്നു: വിസ്ഡം

''പ്രവർത്തനസ്വാതന്ത്ര്യം ഒരു വിഭാഗത്തിനു മാത്രമായി ഒതുക്കുകയും അധ്യാപകരുടെ കൂടെ പിന്തുണയോടെ മറ്റു സംഘടനകളിൽപ്പെട്ട വിദ്യാർഥികളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് ശൈലിയാണ്''

Update: 2024-03-03 12:08 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: അക്രമപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രവർത്തകർക്ക് രാഷട്രീയാഭയവും നിയമപോരാട്ടത്തിനുള്ള പിന്തുണയും നൽകുന്നതാണ് കാംപസ് കൊലപാതകങ്ങൾ വര്‍ധിക്കുന്നതിന്‍റെ അടിസ്ഥാന കാരണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ലീഡേഴ്സ് ക്യാംപ് അഭിപ്രായപ്പെട്ടു. കാംപസുകളിലെ ഇത്തരം അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുകൊണ്ടാണ് കുട്ടികളിൽ അക്രമവാസനയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും വർധിക്കാനിടയാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രവർത്തനസ്വാതന്ത്ര്യം ഒരു വിഭാഗത്തിനു മാത്രമായി ഒതുക്കുകയും അധ്യാപകരുടെ കൂടെ പിന്തുണയോടെ മറ്റു സംഘടനകളിൽപ്പെട്ട വിദ്യാർഥികളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് ശൈലിയാണ്. ജനജീവിതം ദുസ്സഹമാകുന്ന വിധം വിലക്കയറ്റം വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. അർഹരായവർക്കുള്ള ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക ഒഴിവാക്കാനും ആരോഗ്യ മേഖലയിലെ വിവിധ ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാനും സർക്കാർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ലീഡേഴ്സ് ക്യാംപ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് ബ്നു സലീം, നാസിർ ബാലുശ്ശേരി, മുഹമ്മദ് സ്വാദിഖ് മദീനി, റഷീദ് കൊടക്കാട്, അബ്ദുല്ല ഫാസിൽ, റഷീദ് മാസ്റ്റർ കാരപ്പുറം എന്നിവർ പ്രസംഗിച്ചു.

Summary: The State Leaders Camp of the Wisdom Islamic Organization has pointed out that the main reason for the increase in campus killings is the provision of political shelter and legal support to activists who lead violent activities

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News