കോട്ടക്കലിൽ യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി റാഷിദലിയെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2022-11-06 02:12 GMT

കോട്ടക്കൽ പെരുമണ്ണ ക്ലാരിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി റാഷിദലിയെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പുലർച്ചെയാണ്, കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി റാഷിദലിയുടെ ഭാര്യ സഫ്‌വ ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പുലർച്ചെ 4 മണിയോടെ ഭർത്താവിന് വാട്‌സാപ്പ് സന്ദേശമയച്ചതിന് പിന്നാലെയാണ് കിടപ്പ് മുറിയിൽ സഫ്‌വ തൂങ്ങി മരിച്ചത്. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നുമായിരുന്നു സഫ്‌വ വാട്‌സാപ്പിൽ അയച്ച ശബ്ദ സന്ദേശം.

Advertising
Advertising

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൽപകഞ്ചേരി പൊലീസ് റാഷിദലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാർഹിക പീഡന കുറ്റവും റാഷിദ് അലിക്കെതിരെ ചുമത്തും. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. യുവതി ആത്മഹത്യ ചെയ്ത ദിവസം ഭർത്താവ് വീട്ടിലെ മറ്റൊരു മുറിയിലാണ് കിടന്നത്. ഇരുവർക്കുമിടയിൽ തർക്കമുണ്ടായതാണ് ഇതിന് കാരണമെന്നാണ് പൊലീസ് നിഗമനം.


Full View

Woman and children found dead in Kottakal Perumanna Klary: Husband arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News