യുവതിക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ സംഭവം: വിഷം അകത്ത് ചെന്നിട്ടില്ലെന്ന് കണ്ടെത്തൽ

രണ്ട് തവണ രക്തപരിശോധന നടത്തി ശരീരത്തിൽ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തി

Update: 2024-07-18 04:40 GMT

പാലക്കാട്‌: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവം യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്ന് പരിശോധന റിപ്പോർട്ടിലാണ് വ്യക്തമായത്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എങ്കിലും യുവതി ഇപ്പോഴും പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ദിവസമാണ് അടിച്ചിറ സ്വദേശിയായ ഗായത്രിക്ക് പാമ്പ് കടിയേറ്റത്. മകളുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ​ഗായത്രി. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് പാലക്കാട് ഡി.എം.ഒ റിപ്പോർട്ട് തേടിയിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News