പെൺകുഞ്ഞിനെ പ്രസവിച്ചതിന്‍റെ പേരില്‍ യുവതിക്ക് ക്രൂരമർദനം; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
അങ്കമാലി സ്വദേശി ഗിരീഷിനെതിരെയാണ് കേസെടുത്തത്
Update: 2025-10-19 06:16 GMT
അങ്കമാലി: പെൺകുഞ്ഞിനെ പ്രസവിച്ചതിന്‍റെ പേരില്‍ അങ്കമാലിയില്‍ യുവതിക്ക് ക്രൂരമർദനം. ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയെ നാലുവര്‍ഷത്തോളം ശാരീരിക ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
അങ്കമാലി സ്വദേശി ഗിരീഷിനെതിരെയാണ് കേസെടുത്തത്. 2020ലായിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്. 2021 ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. അതിന് ശേഷം യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.ഒടുവില്‍ സഹികെട്ടാണ് പുത്തന്‍കുരിശ്ശ് സ്വദേശിയായി യുവതി പരാതി നല്‍കിയത്. കുഞ്ഞിന്‍റെ മുന്നില്‍ വെച്ചാണ് പലപ്പോഴും ഭര്‍ത്താവിന്‍റെ ഉപദ്രവമെന്നും പരാതിയിലുണ്ട്.