ബസിൽ വെച്ച് ശല്യം ചെയ്ത മദ്യപനെ കൈകാര്യം ചെയ്ത് യുവതി

ബസ് ജീവനക്കാരോട് പരാതി പറഞ്ഞിട്ടും പരിഹാരമാകാത്തതോടെ ഇയാളെ ബസിൽ നിന്നും ഇറക്കിയാണ് യുവതി പ്രതികരിച്ചത്

Update: 2022-05-30 08:14 GMT
Editor : ലിസി. പി | By : Web Desk

വയനാട്: പനമരത്ത് ബസിൽ വെച്ച് ശല്യം ചെയ്ത മദ്യപനെ ചോദ്യം ചെയ്ത് യുവതി. തുടർച്ചയായി അപമര്യാദയായി പെരുമാറുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തതോടെയാണ് യുവതി പ്രതികരിച്ചത്. ബസ് ജീവനക്കാരോട് പരാതി പറഞ്ഞിട്ടും പരിഹാരമാകാത്തതോടെ ശല്യം ചെയ്തയാളെ ബസിൽ നിന്നും ഇറക്കി യുവതി ശക്തമായി പ്രതികരിക്കുകയായിരുന്നു.

ഇന്നലെ പനമരത്ത് നിന്നും പടിഞ്ഞാറത്തറയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് പനമരം സ്വദേശിനിയായ യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. മദ്യപിച്ചെത്തിയയാൾ തുടർച്ചയായി യുവതിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്തു.തുടർന്ന് യുവതി പലതവണ മുന്നറിയിപ്പ് നൽകുകയും ബസ് ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു. 

Advertising
Advertising

  'അയാളെന്നെ ശല്യം ചെയ്യാൻ തുടങ്ങി. മാറിയിരിക്കാൻ പറഞ്ഞപ്പോൾ കുറേ തെറി വിളിച്ചു. കണ്ടക്ടറെയും അസഭ്യം പറഞ്ഞു. പിന്നെ അയാൾ എന്റെ താടിക്ക് തട്ടി... സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ്  അയാളെ അടിച്ചതെന്ന് യുവതി പറഞ്ഞു. കേസ് കൊടുത്താൽ ഞാൻ അതിന്റെ പിന്നാലെ നടക്കണ്ടേ. അതാ കൊടുക്കാത്തതെന്നും യുവതി വ്യക്തമാക്കി.

എന്നാൽ ഇയാൾ ശല്യപ്പെടുത്തുകയും തുടർന്നുകൊണ്ടിരുന്നു. ഇതിനെ തുടർന്ന് ബസ്സിൽ നിന്നും ഇയാളെ പുറത്തിറക്കുകയും വീണ്ടും അസഭ്യം പറഞ്ഞതിന് യുവതി ശക്തമായി പ്രതികരിക്കുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News