തിരുനെല്ലിയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീക്ക് പരിക്ക്

ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരിക്കേറ്റത്

Update: 2026-02-12 14:14 GMT

വയനാട്: വയനാട് തിരുനെല്ലിയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീക്ക് പരിക്ക്.ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരിക്കേറ്റത്. തലക്കും കാലിനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ടാണ് സംഭവം.

കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോവുന്നതിനിടെയാണ് സംഭവം. ദേവകി സ്വന്തം പശുവിനൊപ്പമാണ് കാട്ടിലേക്ക് പോയിരുന്നത്. ഇടക്ക് വച്ച് കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. കാട്ടാനയെ കണ്ട ഉടൻ ദേവകി ഓടുകയായിരുന്നു. പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News