യുവതിയെ മുൻ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി; കുത്തേറ്റത് ഒമ്പത് തവണ

കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്

Update: 2024-12-09 07:08 GMT

തൃശൂർ: പുതുക്കാട് സെന്ററില്‍ യുവതിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ കേച്ചേരി സ്വദേശി ലെസ്റ്റിൻ പൊലീസിൽ കീഴടങ്ങി. 

ഒമ്പതു കുത്തുകളേറ്റ് ഗുരുതരമായി പരിക്കേറ്റ ബബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പുതുക്കാട് ജങ്ഷനിൽവെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. ബബിതയും ലെസ്റ്റിനും കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ്. നേരത്തേയും ബബിതയുടെ പരാതിയിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News