എറണാകുളത്ത് വഖഫ് ഭേദഗതിക്കെതിരെ വനിതാ പ്രതിഷേധ സമ്മേളനം; ഇഖ്‌റ ഹസൻ എംപി ഉദ്ഘാടനം ചെയ്തു

എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Update: 2025-07-12 16:06 GMT
Editor : rishad | By : Web Desk

കൊച്ചി: 'സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ' എന്ന മുദ്രാവാക്യവുമായി വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ മുസ്‌ലിം വനിതാ സംഘടനകളുടെ കൂട്ടായ്മയിൽ വനിതാ പ്രതിഷേധ സമ്മേളനം നടന്നു. എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയില്‍  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം റഹ്മത്തുനിസ എ അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം, യുപിയിലെ കൈരാന എംപി, ഇഖ്‌റ ഹസ്സൻ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതകൾ പങ്കെടുത്ത പരിപാടി കേരളത്തിലെ എല്ലാ വനിതാ സംഘടനകളുടെയും പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണം ആരുടേയും ഔദാര്യമല്ലെന്നും, ഭരണഘടനാ പരമായ തുല്യാവകാശങ്ങൾക്കുവേണ്ടി പോരാട്ടം തുടരുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും നേതാക്കൾ അറിയിച്ചു.

ഡോ. ഖുദ്ദൂസ സുൽത്താന (ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് കമ്മിറ്റി അംഗം), എ. എസ്. ഫാത്തിമ മുസാഫിർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിതാ വിഭാഗം നാഷണൽ പ്രസിഡന്റ്) അഡ്വ. ജലീസ ഹൈദർ (കൺവീനർ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വനിതാ വിഭാഗം), ഡോ. സോയ ജോസഫ് (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), സുഹറ മമ്പാട്(വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്), സാജിത പി ടി പി (പ്രസിഡണ്ട് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കേരള),

സൽ‍മ അൻവാരിയ്യ ( എംജിഎം സംസ്ഥാന പ്രസിഡന്റ്), ഫായിസ വി എ (സംസ്ഥാന പ്രസിഡന്റ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ്), അഡ്വ. ഫരീദ (വിങ്‌സ് സ്റ്റേറ്റ് ലീഗൽ സെൽ കൺവീനർ), ഷിഫാന.K ( ജി ഐ ഒ കേരള സംസ്ഥാന പ്രസിഡന്റ് ), ഐഷാ ബാനു (എം എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്), അഡ്വ.കുൽസു (വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി), ഇർഷാന ടീച്ചർ (വുമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി), ഹാജറ കെ എ (സെക്രട്ടറിയേറ്റ് അംഗം ഐജിഎം കേരള), റസിയ കെ (സെക്രട്ടറി എം എസ് എസ് വനിതാ വിഭാഗം, എറണാകുളം),

ഷാജിത നൗഷാദ്( ജനറൽ കൺവീനർ, സംസ്ഥാന വൈസ് പ്രസിഡണ്ട് വനിതാ ലീഗ്), ഖദീജ കെ. എം (സ്റ്റേറ്റ് കോഡിനേറ്റർ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്) എന്നിവർ സംസാരിച്ചു. വഖഫ് ഭദഗതി ഉയർത്തുന്ന ആശങ്കകളെ ഉയർത്തിക്കാട്ടി ഭേദഗതി പിൻവലിക്കുന്നതുവരെ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും അതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News