കൂത്താട്ടുകുളത്ത് മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

മണ്ണത്തൂർ കരയിൽ അന്നക്കുട്ടി ആണ് മരിച്ചത്

Update: 2025-05-30 07:17 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂർ കരയിൽ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് പെരുംമഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് പൂർണമായി തകർന്നു.വീട്ടിലുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.നെടുമങ്ങാട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. മൂഴി സ്വദേശി അജിത്തിൻ്റെ വീട്ടിലാണ് മരം വീണത്.

കോഴിക്കോട് നാദാപുരം തലശ്ശേരി സംസ്ഥാന പാതയിൽ തണൽ മരം കടപുഴകി വീണു.പെരിങ്ങത്തൂർ പാലത്തിന് സമീപം പത്തിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു.വൈദ്യുതി ലൈനുകൾക്കിടയിൽപ്പെട്ട് കാർ മറിഞ്ഞു.റോഡിന് സമീപത്തെ ഒരു കെട്ടിടവും തട്ടുകടയും തകർന്നു.

കാസർകോട് ചെമ്മനാട് കുന്നിടിഞ്ഞ് വീട് ഭാഗികമായി തകർന്നു.ചെമ്മനാട് ചേക്കരങ്കോട് നൈസാമിന്റെ വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞുവീണത്.

തീവ്രമഴയെത്തുടര്‍ന്ന്  തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഉൾപ്പെടെവിവിധ ട്രെയിനുകൾ വൈകി ഓടുന്നു.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ടരമണിക്കൂർ വൈകി ഓടുന്നു. തിരുവനന്തപുരം സെൻട്രൽ ഇന്റർ സിറ്റി എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകി. നേത്രാവതി എക്‌സ്പ്രസും ഗുരുവായൂർ എക്‌സ്പ്രസും ഒരു മണിക്കൂർ വൈകി ഓടുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News