കാസർകോട്ട് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
വാഹനത്തിൽനിന്ന് ഇറക്കിയ ഉടൻ പോത്ത് വിരണ്ട് ഓടുകയായിരുന്നു
Update: 2023-03-09 17:41 GMT
Kasargod buffalo attack
കാസർകോട്: മൊഗ്രാൽ പുത്തൂർ കടവത്ത് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. വാഹനത്തിൽനിന്ന് ഇറക്കിയ ഉടൻ പോത്ത് വിരണ്ട് ഓടുകയായിരുന്നു. തുടർന്ന് പിടികൂടാൻ ശ്രമിക്കവേയാണ് ഇയാൾക്ക് പരിക്കേറ്റത്. അടിവയറ്റിൽ കുത്തേറ്റ സ്വാദിഖിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകീട്ടോടെ നടന്ന സംഭവത്തിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. വിരണ്ട് ഓടിയ പോത്ത് ബൈക്ക് യാത്രകാരനെ ഇടിച്ചിട്ടു. നിരവധി കടകളും തകർത്തു. മണിക്കൂറുകളോളം പോത്ത് പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾക്കൊടുവിൽ പോത്തിനെ പിടിച്ചുകെട്ടി.