'അറ്റാക്ക് വന്നാൽ പോലും അവിടെ കിടന്ന് മരിക്കേണ്ടിവരും, പാരസെറ്റമോൾ ഗുളിക കിട്ടണമെങ്കിലും പോണം മേപ്പാടിയിൽ'; ഒരു വർഷമായിട്ടും സാധാരണ നിലയിലാവാതെ ചൂരൽമലക്കാരുടെ ജീവിതം

ചൂരൽമല ടൗണിനെ ആശ്രയിച്ച് ജീവിച്ചിരുന്നവർക്ക് ഇന്നെല്ലാത്തിനും 13 കിലോമീറ്ററിനപ്പുറമുള്ള മേപ്പാടിയിലെത്തണം

Update: 2025-07-28 04:05 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ദുരന്തം കുത്തിയൊലിച്ച് പോയിട്ട് ഒരു വർഷമാകുമ്പോഴും ചൂരൽമലക്കൊരുടെ ജീവിതം സാധാരണ നിലയിലായിട്ടില്ല.ചൂരൽമല ടൗണിനെ ആശ്രയിച്ച് ജീവിച്ചിരുന്നവർക്കിപ്പോൾ എല്ലാത്തിനും മേപ്പാടിയിലെത്തണം. ആശുപത്രിയോ ബാങ്കോ എന്തിന് അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഫോട്ടോസ്റ്റാറ്റെടുക്കാൻ പോലും കിലോമീറ്ററുകൾ താണ്ടണം.

ദുരന്തം നേരിട്ടല്ലാതെ മനുഷ്യനെ ബാധിക്കുന്നതിനുദാഹരണമാണ് ചൂരൽമല. ബാങ്കും തുണിക്കടയും ഒന്നാംക്ലാസുമുതൽ പ്ലസ്ടു വരെയുള്ള സ്‌കൂളും,എന്ത് ആഘോഷങ്ങളും ഇവിടെ വെച്ചാണ് നടത്തിയിരുന്നത്. ഉരുൾപൊട്ടിയൊഴുകി പോകാതെ ആ കാലം ചൂരല്‍മലക്കാരുടെ ഓർമയിലിപ്പോഴുമുണ്ട് .വലിയ ദുരന്തം പെയ്തിറങ്ങിയപ്പോൾ കൺമുന്നിലുണ്ടായിരുന്നവരിൽ പലരും ഒരു നിമിഷം കൊണ്ട് ഇല്ലാതായി പോയതിന്‍റെ ദുഃഖം ഇവരുടെ മനസ്സിൽ നിന്നിപ്പോഴും മാഞ്ഞിട്ടില്ല.

Advertising
Advertising

ആ സങ്കടക്കടലിനൊപ്പമാണ് ചൂരൽ മലയിൽ ദുരന്തം ബാധിക്കാത്തവരുടെ ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടവും. ഇല്ലാതായി പോയ ചൂരൽമല ടൗണിനെ ആശ്രയിച്ച് ജീവിച്ചിരുന്നവർക്ക് ഇന്നെല്ലാത്തിനും 13 കിലോമീറ്ററിനപ്പുറമുള്ള മേപ്പാടിയിലെത്തണം.ഒരസുഖം വന്നാൽ പെട്ടൊന്നൊരു ചികിത്സയ്ക്ക് പോലും ചൂരൽമലയിലോ പരിസരത്തോ സൗകര്യമില്ല.ഒരറ്റാക്ക് വന്നാല്‍ പോലും ഇവിടെ കിടന്ന് മരിക്കേണ്ടി വരുമെന്ന് ചൂരല്‍മല സ്വദേശിയായ ഫാത്തിമ പറയുന്നു.എന്തിനേറെ പനി വന്നാല്‍ ഒരു പാരസെറ്റമോൾ ഗുളിക വാങ്ങാനോ,ഒന്ന് പ്രഷര്‍ നോക്കണമെങ്കിലോ പോലും മേപ്പാടിയിലെത്തണമെന്നും ഇവര്‍ പറയുന്നു.

ഒരു ദുരിതം താണ്ടി ജീവിക്കുന്ന ജനതയ്ക്ക് അതുറപ്പ് വരുത്താൻ അധികൃതർക്കും സാധിച്ചിട്ടില്ല.എല്ലാത്തിനും സാക്ഷിയായി മനസ്സ് തകർന്ന് ജീവിക്കുന്നവരാണ്.. അവരെ ചേർത്ത് നിർത്താനാകാതെ പോയാൽ വലിയ അനീതിയാകും.

വിഡിയോ സ്റ്റോറി കാണാം

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News