നടുറോഡില്‍ സ്കൂട്ടറില്‍ യുവാവിന്‍റെ അഭ്യാസപ്രകടനം ; ഇരുചക്രയാത്രികയെ ഇടിച്ചിട്ട് മരണപ്പാച്ചില്‍

പരുത്തിപ്പള്ളി സ്വദേശി ആദർശാണ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടത്

Update: 2021-10-23 08:03 GMT

പാലക്കാട് നഗരത്തിലൂടെ അശ്രദ്ധമായി ‍ സ്കൂട്ടർ ഓടിച്ച അപകടമുണ്ടാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പരുത്തിപ്പള്ളി സ്വദേശി ആദർശാണ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടത്. ആദർശിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനിലൂടെയാണ് അമിത വേഗതയിലുള്ള അഭ്യാസ പ്രകടനം. ബസിനെ മറികടന്ന ഉടൻ മുന്നിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചു. എന്നാൽ വാഹനം നിർത്തുക പോലും ചെയ്യാതെ കടന്ന് കളഞ്ഞു. റോട്ടിൽ വീണ് സ്കൂട്ടർ യാത്രക്കാരിയെ റോട്ടിലുണ്ടായിരുന്ന മറ്റ് ആളുകളാണ് സഹായിച്ചത്

KL 49 A 5831 എന്ന നമ്പർ സ്കൂട്ടർ ഓടിച്ച വ്യക്തിയാണ് അപകടം ഉണ്ടാക്കി അമിത വേഗതയിൽ വാഹനം ഓടിച്ചത്. സ്കൂട്ടറിന്‍റെ പിറകിലുണ്ടായിരുന്ന കാറിന്‍റെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News