പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ്

പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല

Update: 2021-12-29 14:30 GMT

പറവൂര്‍ പെണ്‍കുട്ടിയുടെ മരണ കാരണം പൊള്ളലേറ്റന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

കാണാതായ പെണ്‍കുട്ടി ജിത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ജിത്തുവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ജിത്തുവിനെ മുന്‍പ് രണ്ടുതവണ കാണാതായിട്ടുണ്ടെന്ന് റൂറല്‍ എസ് പി പറഞ്ഞു. സഖി കേന്ദ്രത്തില്‍ പാര്‍പിച്ച കുട്ടിയെ മാതാപിതാക്കളെ കണ്ടുപിടിച്ച് ഏല്‍പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News