19 കാരിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി
Update: 2025-04-25 15:42 GMT
തിരുവനന്തപുരം: തിരുവനന്തരപുരത്ത് 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാവല്ലൂർ സ്വദേശി മുരുകനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കാവല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹിയാണ് മുരുകൻ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെയാണ് പെൺകുട്ടിയെ മുരുകൻ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. സേവാഭാരതിയുടെ മുൻ ജോയിൻ്റ് സെക്രട്ടറിയായിരുന്നു കാവല്ലൂർ മുരുകൻ.