കസ്റ്റഡിയിലെടുത്ത യുവാക്കൾ എസ്.ഐയെ ആക്രമിച്ചു; പൊലീസ് സ്റ്റേഷന്റെ ചില്ല് അടിച്ചുതകർത്തു

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കളുടെ പരാക്രമം

Update: 2023-01-18 04:03 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം. സ്‌റ്റേഷനിലുണ്ടായിരുന്ന എസ്.ഐ കെ.അജിത്തിനെയും അക്രമിച്ചു. ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. കസേരകൊണ്ടാണ് ജനൽചില്ല് അടിച്ചുതകർത്തത്. ഇതുതടാനെത്തിയപ്പോഴാണ് എസ്.ഐക്ക് പരിക്കേറ്റത്.

കൈക്ക് പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് ബാക്കി പൊലീസുകാർ യുവാക്കളെ പിടിച്ചുമാറ്റുകയായിരുന്നു. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.

എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത്, വാലത്ത് വികാസ് എന്നിവരാണ് പൊലീസ് സ്‌റ്റേഷനിലും അതിക്രമം നടത്തിയത്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News