ഫുട്ബോൾ മത്സരത്തിനിടെ തർക്കം, ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം

Update: 2025-05-22 03:42 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഷബഹാസിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന്  ലഭിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News