എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച നേതാക്കളെ പുറത്താക്കി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്

Update: 2024-01-05 18:23 GMT

കൊച്ചി: എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്. 

Full View

പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെയായിരുന്നു മർദനം. പ്രൈവറ്റ് ബസിന്റെ ഡ്രൈവർ കൂടിയാണ് നവാസ്. കോൺഗ്രസ് ഉപരോധത്തിനിടെ ഇതുവഴി വന്ന നവാസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് അവിടെയുണ്ടായിരുന്ന ഒരു ഓൺലൈൻ ചാനലിലെ മാധ്യമപ്രവർത്തകനെ നവാസ് മർദിച്ചത്. പിന്നാലെ പാർട്ടിയുടെ സത്‌പേരിന് കളങ്കമുണ്ടാക്കി എന്ന് കാട്ടി ഡിസിസി നവാസിനെയും നിസാമുദ്ദീനെയും പുറത്താക്കുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News