'അബിന്‍ വര്‍ക്കിയുമായി സംസാരിച്ചിരുന്നു, യൂത്ത് കോൺഗ്രസിനുള്ളിൽ യാതൊരു അസ്വാരസ്യവുമില്ല'; ഒ.ജെ ജനീഷ്

'വരാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും ജനീഷ് മീഡിയവണിനോട്

Update: 2025-10-14 02:29 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ സംഘടനക്കുള്ളില്‍ യാതൊരു അസ്വാരസ്യവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ്. 'പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം സ്‌നേഹത്തോടെ തന്നെയാണ് എല്ലാ ഭാരവാഹികളും സംസാരിച്ചത്. . അബിന്‍ വര്‍ക്കിയുമായി സംസാരിച്ചിരുന്നു.പാർട്ടിയെടുത്ത തീരുമാനമാണ്.ഞാനായാലും, ആരായാലും ആ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടുപോകും'.. ജനീഷ് മീഡിയവണിനോട് പറഞ്ഞു.

'വരാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാകും.നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്‍റെ തുടര്‍ച്ചയുണ്ടാകും. തൃശൂരിൽ 14 ൽ 13 ഉം സീറ്റും ജയിച്ച ചരിത്രമുണ്ട്.അതൊന്നും ഇനിയും ഞങ്ങൾക്ക് അപ്രാപ്യമല്ല എന്ന് തന്നെയാണ് വിശ്വാസം. സിപിഎം-ബിജെപി ബന്ധം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഞങ്ങളുടെ പ്രതാപ കാലത്തേക്ക് തിരിച്ചുപോകാൻ കഴിയുന്ന നമ്പർ ഉണ്ടാകുന്ന രീതിയിലാണ് ഇനിയുള്ള പ്രവര്‍ത്തനം.  യൂത്ത് കോൺഗ്രസ് ഇന്നലെകളിൽ എങ്ങനെയായിരുന്നുവോ നാളെയും അങ്ങനെ ഉണ്ടാകും. തൃശൂരിൽ ചെറുപ്പക്കാരുടെ കടന്നുവരവ് കൂടുതലുണ്ടാകും..'. ജനീഷ് പറഞ്ഞു.

Advertising
Advertising

'രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അവിടെ അവസാനിച്ചു.മാധ്യമങ്ങളിൽ വന്ന ആരോപണമായാണ് അത് ഇപ്പോഴും നില്‍ക്കുന്നത് .വ്യക്തിപരമായ സങ്കടങ്ങൾക്കപ്പുറം പാർട്ടിയുടെ നടപടിയും നിലപാടുകളുമാണ് പ്രധാനം.രാഹുലിന്റെ വിഷയത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വിശ്വാസത്തിന് കോട്ടം സംഭവിച്ചിട്ടില്ല.  സമാനമായ സാഹചര്യത്തിൽ മറ്റ് പാർട്ടികള്‍ എന്ത് നിലപാടാണ് എടുത്തതെന്ന് എല്ലാവര്‍ക്കുമറിയാം..' ഒ.ജെ ജനീഷ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News