രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അനുകൂല മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്
കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ഡിവൈഎഫ്‌ഐ നടത്തുന്ന ശ്രമമാണിതെന്നും ജില്ലാ പ്രസിഡന്റ് എം.ഗൗരി ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു
Update: 2025-09-11 04:58 GMT
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ മൊഴിനൽകിയ രാതിക്കാരിയെ തള്ളി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്. പരാതി നൽകിയ യുവതി യൂത്ത് കോൺഗ്രസ് അംഗമല്ല. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ഡിവൈഎഫ്‌ഐ നടത്തുന്ന ശ്രമമാണിതെന്നും ജില്ലാ പ്രസിഡന്റ് എം.ഗൗരി ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
സതീശനും ചെന്നിത്തലയ്ക്കുമെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. രാഹുൽ വിഷത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ മൊഴി.