യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; കേസെടുത്ത് പൊലീസ്, രാ​ഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി

261 യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്

Update: 2024-09-05 14:39 GMT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെയും കേസിൽ പ്രതി ചേർത്തു.

ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 261 യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസിൻ്റെ ലാത്തിച്ചാർ‌ജിൽ അബിൻ വർക്കിയടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കുകയാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അബിൻ വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

Advertising
Advertising

പരിക്കേറ്റിട്ടും അബിൻ വർക്കി ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതെ പ്രതിഷേധിക്കുകയായിരുന്നു. ആക്രമിച്ച കൻ്റോൺമെൻ്റ് എസ്ഐ ജിജുവിനെ സ്ഥലത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സംഘർഷ സ്ഥലത്തെത്തി, അബിൻ വർക്കിയെ അനുനയിപ്പിച്ചതോടെയാണ് അബിൻ ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കിയത്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News