ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഇടത് നെഞ്ചിൻ്റെ താഴെയാണ് പ്രസാദിന് ആഴത്തിൽ മുറിവേറ്റത്

Update: 2024-03-21 13:38 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കോട്ടയം കടുത്തുരുത്തിക്ക് സമീപം അറുനൂറ്റിമംഗലത്താണ് സംഭവം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

കിഴക്കേകുന്നുപുറം സ്വദേശി ഷിബുവാണ് സുഹൃത്തായ പ്രസാദിനെ കുത്തിയ ശേഷം  ജീവനൊടുക്കിയത്. റബർ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ കുത്തിയ ശേഷം ഷിബു വീട്ടിലെത്തി  മരിക്കുകയായിരുന്നു. ഇടത് നെഞ്ചിൻ്റെ താഴെയാണ് പ്രസാദിന് ആഴത്തിൽ മുറിവേറ്റത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

കുത്തേറ്റ പ്രസാദ് സ്വയം ഓടിച്ച് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഇലക്ട്രിക്  പോസ്റ്റിലിടിച്ച് അപകടമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഗുരുതരാവസ്ഥയിയിലായ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഇരുവർക്കും ഇടയിൽ നിലനിന്നിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News