മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിച്ചേക്കും; പരിഗണനയില്‍ ഈ രണ്ടു മണ്ഡലങ്ങള്‍

മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം നേതാക്കള്‍ക്കിടയില്‍ ചർച്ചയായതായി സൂചന

Update: 2026-01-01 05:23 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: മുന്‍ കെപിസിസി അധ്യക്ഷന്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കും.കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം നേതാക്കള്‍ക്കിടയില്‍ ചർച്ചയായതായി സൂചന. ഉത്തരമലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിപ്പിക്കണം എന്നതിനെക്കുറിച്ച് കോൺഗ്രസിൽ വിശദമായ ചർച്ചകൾ നടക്കുന്നുണ്ട്. വയനാട്ടിൽ നാല്,അഞ്ച് തീയതികളിൽ നടക്കുന്ന ക്യാമ്പിൽ ഇക്കാര്യങ്ങളും വിഷയമാകും. മുൻ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുല്ലപ്പള്ളിയെ കോഴിക്കോട് മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.എന്നാല്‍ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് മുല്ലപ്പള്ളിയുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.

Advertising
Advertising

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. ബംഗാൾ, അസം, കേരളം, തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ അസം, ബംഗാൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി. ബിഹാറിലേതിന് സമാനമായ രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അടിത്തട്ടിലെ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News