ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ; തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡൻ

ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽ

Update: 2022-11-27 09:08 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ.തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡനും ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽനാടന്റെ പരോക്ഷ വിമർശനം.

'ഫുട്‌ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ ഗോളി നന്നാവണമെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.പാർട്ടിയിൽ ഗോളി പാർട്ടി പ്രവർത്തകരാണ്.മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം.ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും കുഴൽനാടൻ പറഞ്ഞു.

Advertising
Advertising

അതേസമയം, ലോകം മുഴുവൻ ശശി തരൂരിന്റെ പ്രസംഗത്തിന് കാത്തിരിക്കുന്നെന്നുംഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ഗ്ലോബൽ കമ്യൂണിറ്റി പറയുന്നത് ശശി തരൂരിനെയാണെന്നും ഹൈബി ഈഡൻ പറഞ്ഞു.'ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ശശി തരൂരിന്റെ ശേഷി കോൺഗ്രസ് ഉപയോഗിക്കണം'.ശശി തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും ഹൈബി പറഞ്ഞു.

കോൺഗ്രസിൽ താൻ വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് ശശി തരൂർ എം.പി വ്യക്തമാക്കിയിരുന്നു. ആരോടും മിണ്ടുന്നതിന് തനിക്ക് പ്രശ്‌നമില്ല. ഏത് ജില്ലയിലും പരിപാടികൾക്ക് പോകുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കാറുണ്ട്. പൊതുപരിപാടിയിലും കോൺഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കുന്നത് കഴിഞ്ഞ 14 വർഷമായി തന്റെ രീതിയാണ്. എന്നാൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു.

പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ്. ദേശീയതലത്തിൽ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയിൽ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാൻ തങ്ങൾ കിന്റർഗാർട്ടനിലെ കുട്ടികളാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് ആരോടും അമർഷമില്ല. ഇതുവരെ ആരെക്കുറിച്ചും മോശമായൊരു വാക്ക് താൻ പറഞ്ഞിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അൻവർ തന്നോട് പറഞ്ഞിട്ടില്ല. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News