ബാർ ഹോട്ടലിൽ സ്ത്രീകളെ പരിഹസിച്ചത് ചോദ്യം ചെയ്തതിന് മർദനം; നാലുപേർ അറസ്റ്റിൽ

മുനമ്പം സ്വദേശികളായ അനന്തു,അഭിരാം,അമീർ,ഷാരോൺ എന്നിവരാണ് അറസ്റ്റിലായത്

Update: 2023-09-24 09:39 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം ചെറായിയിലെ ബാർ ഹോട്ടലിൽ സംഘർഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ സ്ത്രീകളെ ഒരു സംഘം പരിഹസിക്കുകയായിരുന്നു. സ്ത്രീകൾക്കൊപ്പം എത്തിയവർ ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.    ഹെൽമറ്റും മറ്റും ഉപയോഗിച്ച് യുവാക്കളെ മർദിക്കുകയായിരുന്നെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിലാണ് നാലു പേരെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. മുനമ്പം സ്വദേശികളായ അനന്തു,അഭിരാം,അമീർ,ഷാരോൺ എന്നിവരാണ് അറസ്റ്റിലായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News