കർണാടകയിൽ യുവമോർച്ചാ പ്രവർത്തകനെ വെട്ടിക്കൊന്നു

കേരളാ രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലപാതകം നടത്തിയത്

Update: 2022-07-27 07:20 GMT
Editor : ലിസി. പി | By : Web Desk

കർണാടക: ബെല്ലാരെയിൽ ബി.ജെ.പി യുവമോർച്ചാ പ്രവർത്തകനെ വെട്ടിക്കൊന്നു. യുവമോർച്ച ജില്ലാ എക്‌സിക്യൂടീവ് കമിറ്റി അംഗം പ്രവീൺ നെട്ടാരുവാണ് കൊല്ലപ്പെട്ടത്.സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവിലാണ് സംഭവം.ബൈക്കിലെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊല്ലുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബെലാരെയ്ക്കടുത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീൺ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കേരളാ രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ട് പേർ പ്രവീണിനെ വെട്ടിവീഴ്ത്തി. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രവീൺ മരിച്ചത്.

പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സുള്ള്യയിൽ കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയായ യുവാവിനെ ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയിരുന്നു.  സംഭവത്തിൽ ബെലാരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News