കോട്ടയത്ത് സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്; ഓൺലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടു

സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്

Update: 2024-03-23 07:13 GMT
Editor : Shaheer | By : Web Desk

കോട്ടയം: നഗരത്തില്‍ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്. ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം. ഇന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നില്ല.

സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്. ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച അലസിയിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ സൂചനാസമരം പ്രഖ്യാപിച്ചത്. കിലോമീറ്ററിന് നിലവിൽ ആറ് രൂപയാണ് ലഭിക്കുന്നത്. ഇത് പത്തായി ഉയർത്തണമെന്നാണു പ്രധാന ആവശ്യം.

Advertising
Advertising

ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നിലവിൽ 14 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന ഇൻസെന്റീവ് ഒന്‍പത് മണിക്കൂറായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. രാവിലെ ആറു മുതൽ രാത്രി 12 വരെയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് കോട്ടയം നഗരമേഖലയിൽ ഓൺലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

Full View

സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനി ജീവനക്കാര്‍ക്ക് പ്രത്യേക ഇിന്‍സെന്‍റീവ് പ്രഖ്യാപിച്ചത്. ഇന്ന് 17 ഓർഡർ തികയ്ക്കുന്നവർക്ക് 650 രൂപ ഇൻസെന്റീവ് നൽകുമെന്നാണ് അറിയിച്ചത്. അതേസമയം, ഇന്നുമാത്രം ഇൻസെന്റീവ് ഇരട്ടിയാക്കിയത് സമരം പൊളിക്കാനാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

Summary: Online food delivery has been disrupted in Kottayam city following a strike by a section of Zomato delivery workers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News