'ആരൊക്കെ വരുന്നുവെന്ന് നോക്കി പാണക്കാട്ടെ ഗേറ്റില്‍ സി.പി.എം ഇരിക്കേണ്ട' - കുഞ്ഞാലിക്കുട്ടി

'പാണക്കാട്ടെ മതസൗഹാർദത്തിന്റെ ചരിത്രമറിയാതെ വർഗീയത പ്രചരപ്പിച്ചാല്‍ കേരളത്തിൽ ചെലവാവില്ല'

Update: 2021-01-31 15:01 GMT

പാണക്കാട് തറവാട് ചേര്‍ത്ത് സി.പി.എം വര്‍ഗീയത പറഞ്ഞാല്‍ അത് കേരളത്തില്‍ ചെലവാകില്ലെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ ഐശ്വര്യകേരളയാത്രയുടെ ഉദ്ഘാടനചടങ്ങിലാണ് കടുത്ത മറുപടി.

'പാണക്കാട് തങ്ങളെ വീട്ടിൽ ആരൊക്കൊ വരുന്നുവെന്ന് നോക്കി അവിടെ ഗേറ്റിൽ വന്നിരിക്കേണ്ട എന്ത് ആവശ്യമാണ് സി.പി.എമ്മിനുള്ളത്. പാണക്കാട്ടെ മതസൗഹാർദത്തിന്റെ ചരിത്രമറിയാതെ വർഗീയത പ്രചരപ്പിച്ചാല്‍ കേരളത്തിൽ ചെലവാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിയെ തടയാൻ ഇന്ത്യ മുഴുവൻ ശ്രമിക്കുന്നുവെന്ന് പറയുന്ന നിങ്ങൾ ബി.ജെ.പി പറയുന്ന അതേവർത്തമാനം 'തത്തമേ പൂച്ച പൂച്ച' എന്നപോലെ ആവര്‍ത്തിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

വീഡിയോ കാണാം

Full View
Tags:    

Similar News