റിയാദ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണം; ഒരാൾ മരിച്ചു

ഞായറാഴ്ച നടന്ന ആ​ക്രമണത്തിൽ 11 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു

Update: 2026-10-12 02:27 GMT
Editor : Rafeeq MM | By : Gulf Desk

റിയാദ്​: റിയാദ്​ അന്താരാഷ്ട്ര വിമാനത്താവളത്തിന്​ നേരെ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൂതികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാകിസ്താൻ സ്വദേശിയാണ്​ കൊല്ലപ്പെട്ടത്​. ഞായറാഴ്ച റിയാദ്​, ദമ്മാം വിമാനത്താവളങ്ങളിലേക്ക്​ യമനിലെ ഹൂതി വിമതർ നിരന്തരം ആക്രമണം നടത്തിയിരുന്നു. റിയാദ്​ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ്​ ആക്രമണം ഉണ്ടായതാണെന്നാണ്​ വിവരം. ശനിയാഴ്ച റിയാദ്​ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ്​ സ്വദേശിയാണ്​ മരിച്ചത്​. ഉംറക്കായി എത്തിയ മുഹമ്മദ്​ യൂസുഫ്​ അലിയാണ്​ മരിച്ചത്​. ഇ​ദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ചികിത്സയിലാണ്​.വിമാനത്താവളങ്ങൾക്ക്​ പുറമെ സൗദിയിലെ അരാംകോ പ്ലാന്‍റുകളും ഹൂതികൾ ലക്ഷ്യംവെച്ചിട്ടുണ്ട്​.

Advertising
Advertising

എണ്ണ, വ്യവസായ മേഖലയായ കിഴക്കൻ പ്രവിശ്യയിലേക്ക്​ ഡ്രോണുകൾ പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ഖമീസ് മുശൈത്തിലെത്തിയ ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചു. ശനിയാഴ്​ച റിയാദ്​ വിമാനത്താവളത്തിലേക്ക്​ നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്​. ആക്രമണം നടന്നത് ഉംറ തീർഥാടകർ വിമാനത്തിൽ കയറാനിരിക്കെയാണ്​ എന്ന്​ ദൃശ്യങ്ങളിൽ വ്യക്​തമാണ്​. പരിക്കേറ്റവരിൽ കൂടൂതലും ഉംറ തീർഥാടകരാണ്​. ശനിയാഴ്ചത്തെ റിയാദ്​ വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യക്കാരിൽ മൂന്ന്​ പേർ ഐസിയുവിൽ തുടരുകയാണെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്​. രണ്ട്​ ​പേർ സാധാരണ വാർഡുകളിൽ ചികിത്സയിലാണ്​. മറ്റുള്ളവർ ആശുപത്രി വിട്ടിട്ടുണ്ട്​. റിയാദിലേക്കുള്ള വിമാന സർവിസുകൾ ഇന്ത്യൻ കമ്പനികൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്​. റിയാദ്​ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടത്​ തുടരുകയാണ്​.

അതേസമയം, യമനിലും പോരാട്ടം രൂക്ഷമായി തുടരുകയാണ്​. ഹൂതി മേഖലകളിൽ സൗദി പിന്തുണയുള്ള സഖ്യ സേന വ്യോമാക്രമണം അടക്കം നടത്തുന്നുണ്ട്​. യമനിലെ സർക്കാർ സേനയുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക്​ ഹൂതികളും നീക്കം നടത്തുന്നുണ്ട്​. ബാബ്​ അൽ മന്ദബ്​ കടലിടുക്ക്​ അടക്കം നിയന്ത്രണത്തിലാക്കാനും സൈനിക നീക്കങ്ങളിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്​. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News