'സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല'; ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും രാഹുല്‍

Update: 2026-10-12 16:58 GMT

KKUKAന്യൂഡല്‍ഹി: 'ചലോ ദില്ലി' മാര്‍ച്ചിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ലെന്ന് ആര്‍എസ്എസിനെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാര്‍. ഇവര്‍ക്ക്, നേരെ നിന്ന് നേരിടാന്‍ കഴിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കും ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

Advertising
Advertising

'ഞങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ഭീഷണിയിലൂടെ കീഴ്‌പ്പെടുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കുകയുമില്ല. ജനാധിപത്യത്തെ കൊലപ്പെടുത്തുന്നവര്‍ക്കെതിരെ നിലകൊള്ളും. ജനങ്ങളെ ഭീഷണിപ്പെടുത്തി വര്‍ദ്ധിയിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് ബോധ്യം ഉണ്ടായിരുന്നു,' എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഓര്‍ത്ത് അഭിമാനിക്കുന്നു. എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ, ഇത് ഒരൊറ്റ പ്രതിഷേധമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന പ്രതിഷേധം. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും കൊല്ലുന്നവര്‍ക്ക് എതിരെയാണ് ഓരോ വ്യക്തിയും നിലകൊള്ളുന്നത്. ഈ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സുപ്രിംകോടതിയിലേക്ക് നടന്ന മാര്‍ച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. റോഡുകള്‍ അടച്ച് മാര്‍ച്ച് തടയാനും പൊലീസ് ശ്രമിച്ചു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. എന്നാല്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. 

തുടര്‍ന്ന് എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ ഇന്നത്തെ സമരം അവസാനിപ്പിച്ചതായും സഖ്യനേതാക്കള്‍ അറിയിച്ചു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News